“സഞ്ജു ബാറ്റു ചെയ്യുമ്പോൾ ഞങ്ങൾ പേടിച്ചിരുന്നു, അതാണ് ഔട്ട് ആയപ്പോൾ ആവേശം കൂടിപ്പോയത്” – ജിൻഡാൽ

Newsroom

സഞ്ജു സാംസൺ ഇന്നലെ ഔട്ട് ആയപ്പോൾ ഡെൽഹി ക്യാപിറ്റൽസ് ഉടമ പാർഥ ജിൻഡാലിന്റെ പ്രതികരണം അദ്ദേഹം ‘എയറിൽ” ആകാൻ കാരണമായിരുന്നു. സഞ്ജു ഔട്ട് ആണെന്ന് അദ്ദേഹം ആക്രോഷിച്ചത് ജിൻഡാലിന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരാൻ കാരണമായിരുന്നു. ഇപ്പോൾ ജിൻഡാൽ തന്നെ ഇതിൽ പ്രതികരണവുമായി എത്തി. സഞ്ജുവിനെ അഭിനന്ദിച്ച ജിൻഡാൽ ആവേശം കൂടുയത് കൊണ്ടാണ് അങ്ങനെ പ്രതികരിച്ചത് എന്ന് പറഞ്ഞു.

സഞ്ജു 24 05 08 15 50 18 416

മത്സര ശേഷം സഞ്ജുവിനോട് സംസാരിച്ചത് മനോഹരമായിരുന്നു – കോട്‌ലയിൽ അവൻ്റെ പവർ ഹിറ്റിംഗ് അവിശ്വസനീയമായിരുന്നു – അവൻ ഞങ്ങളെയെല്ലാം അങ്ങേയറ്റം പേടിപ്പിച്ചു, അതിനാൽ ആണ് അദ്ദേഹം പുറത്തായപ്പോൾ അങ്ങനെ ആനിമേറ്റഡ് ആയ പ്രതികരണം ഉണ്ടായത്! – ജിൻഡാൽ പറഞ്ഞു.

സഞ്ജുവിനെ അഭിനന്ദിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു. ജിൻഡാൽ സഞ്ജുവുമായി സംസാരിക്കുന്ന വീഡിയോ നേരത്തെ ഡെൽഹി ക്യാപിറ്റൽസ് പങ്കുവെച്ചിരുന്നു.