മുംബൈയുടെ പേര് കേട്ട ബൗളിംഗ് നിരയ്ക്ക് കണക്കറ്റ പ്രഹരം ലഭിച്ച ഒരു ദിവസമായിരുന്നു ഇന്ന്. ചെന്നൈയ്ക്കെതിരെ ടീം 2108 റണ്‍സ് വഴങ്ങിയപ്പോള്‍ ബൗളര്‍മാരില്‍ പ്രധാനിയായ ജസ്പ്രീത് ബുംറയും കണക്കറ്റ് തല്ല് മേടിക്കുകയായിരുന്നു.
ബുംറയുടെ ഐപിഎല്‍ കരിയറില്‍ ഏറ്റവും അധികം റണ്‍സ് വഴങ്ങിയ ഒരു സ്പെല്‍ കൂടിയായിരുന്നു ഇന്നത്തേത്. ഇന്ന് 56 റണ്‍സാണ് ബുംറ തന്റെ നാലോവറില്‍ വഴങ്ങിയത്. ലഭിച്ചത് മോയിന്‍ അലിയുടെ വിക്കറ്റ്.
മുംബൈ ബൗളര്‍മാരില്‍ തന്നെ ഏറ്റവും അധികം റണ്‍സ് വഴങ്ങിയതും ഏറ്റവും അധികം എക്കോണമിയുള്ളതും ബുംറയ്ക്കായിരുന്നു. ഇതിന് മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 2015ല്‍ ആണ് ബുംറ ഏറ്റവും അധികം റണ്‍സ് വഴങ്ങിയത്. അന്ന് 55 റണ്‍സ് വഴങ്ങിയ താരം അതേ വര്‍ഷം മറ്റൊരു മത്സരത്തില്‍ ആര്‍സിബിയ്ക്കെതിരെ 52 റണ്‍സ് വഴങ്ങിയിരുന്നു. 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ വിട്ട് നല്കിയ 45 റണ്‍സാണ് താരത്തിന്റെ മറ്റൊരു മോശം പ്രകടനം.