മൂന്ന് താരങ്ങളെ അടിസ്ഥാന വിലയിൽ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. അൻഷ് പട്ടേൽ, ബൽതേജ് ധണ്ട, വൃതിക്ക് ചാറ്റർജി എന്നിവരെയാണ് പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചത്. മൂന്ന് താരങ്ങൾക്കും 20 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില. 29കാരനായ ബംഗാളി താരമാണ് വൃതിക് ചാറ്റർജീ. ബംഗാൾ ടീമിന് വേണ്ടി ഓള്രൗണ്ടർ പ്രകടനത്തിലൂടെ ശ്രദ്ധേയനായി. ബൽതേജ് ധണ്ടയും അൻഷ് പട്ടേലും ഓള്രൗണ്ടർമാരാണ്.