ഡേവിഡ് മില്ലർ 3 കോടിക്ക് ഗുജറാത്ത് ടൈറ്റൻസിൽ

ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറിനെ 3 കോടിക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും ആണ് മില്ലറിനായി പോരാടിയത്. ഒരു കോടി ആയിരുന്നു മില്ലറിന്റെ അടിസ്ഥാന വില. 32കാരനായ താരം കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിൽ ആയിരുന്നു കളിച്ചിരുന്നത്. മുമ്പ് ഏഴു സീസണുകളോളം പഞ്ചാബിനായും താരം ഐ പി എൽ കളിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കക്ക് ആയി 95 അന്താരാഷ്ട്ര ടി20 കളിച്ചിട്ടുള്ള താരമാണ് മില്ലർ. കഴിഞ്ഞ ഐ പി എല്ലിൽ 9 മത്സരങ്ങളിൽ നിന്ന് ആകെ 124 റൺസ് മാത്രമെ മില്ലറിന് എടുക്കാൻ ആയിരുന്നുള്ളൂ.