മുംബൈ ഇന്ത്യൻസിന്റെ യുവതാരം ഇഷാൻ കിഷൻ ഉടൻ തന്നെ ഇന്ത്യൻ ടീമിൽ ഇടം പിടിക്കുമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ പുറത്താവാതെ 47 പന്തിൽ 72 റൺസ് എടുത്ത് ഇഷാൻ കിഷൻ മുംബൈയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഇഷാൻ കിഷന്റെ പ്രകടനം കണ്ടതിനു ശേഷമാണ് ഹർഭജൻ സിംഗ് താരം ഉടൻ തന്നെ ഇന്ത്യൻ ടീമിലെത്തുമെന്ന് പറഞ്ഞത്. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും ഇഷാൻ കിഷൻ ഉടൻ ഇന്ത്യൻ ടീമിലെത്തുമെന്ന് പറഞ്ഞു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇഷാൻ കിഷൻ മികച്ച ഫോമിലാണ്. ഈ സീസണിൽ താരം മൂന്ന് അർദ്ധ സെഞ്ചുറികൾ മുംബൈ ഇന്ത്യൻസിന് വേണ്ടി നേടിയിട്ടുണ്ട്. ഈ സീസണിൽ 11 മത്സരങ്ങൾ കളിച്ച ഇഷാൻ കിഷൻ 49 റൺസ് ആവറേജോടെ 395 റൺസ് നേടിയിട്ടുണ്ട്.