മലപ്പുറം സ്വദേശി മഷൂർ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലയാളി താരം മഷൂർ ശരീഫ് ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തി. മഷൂറും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിൽ കരാർ ധാരണ ആയതായി നേരത്തെ ഫാൻപോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവും വന്നു. അവസാന മൂന്ന് സീസണുകളിലായി ചെന്നൈ സിറ്റിക്ക് ഒപ്പം ഐലീഗിൽ കളിച്ച താരനാണ് മഷൂർ.

ഒരു സീസൺ മുമ്പ് ചെന്നൈ സിറ്റി ഐ ലീഗ് നേടിയപ്പോൾ അവരുടെ പ്രധാന താരമായിരുന്നു മഷൂർ. ഗോളൊരുക്കിയും ഗോളടിച്ചും ഒക്കെ മഷൂർ അവസാന സീസണിലും തിളങ്ങിയിരുന്നു. നോർത്ത് ഈസ്റ്റ് താരത്തിന്റെ ആദ്യ ഐ എസ് എൽ ക്ലബാകും. മധ്യനിരക്കാരനായ മഷൂർ മലപ്പുറം കാവുങ്ങൽ സ്വദേശിയാണ്. മുമ്പ് ചെന്നൈ ലീഗിൽ ഹിന്ദുസ്ഥാൻ ഈഗിൾസിനു വേണ്ടി നടത്തിയ പ്രകടനമാണ് മഷൂറിനെ ചെന്നൈ സിറ്റിയിൽ എത്തിച്ചത്. എയർ ഇന്ത്യ, പ്രയാഗ് യുണൈറ്റഡ് എന്നീ ക്ലബുകൾക്കും മഷൂർ കളിച്ചിട്ടുണ്ട്. മുൻ എം എസ് പി താരം കൂടിയാണ് മഷൂർ‌.