ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടറെ 4.20 കോടി സൺ റൈസേഴ്സ് സ്വന്തമാക്കി

ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടർ മാർകോ ഹാൻസനെ 4.20 കോടിക്ക് സൺ റൈസേഴ്സ് സ്വന്തമാക്കി. 50 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. താരത്തിനായി മുംബൈ ഇന്ത്യൻസും രാജസ്ഥാൻ റോയൽസും ആണ് തുടക്കം മുതൽ പോരാടിയത്. വില കൂടിയപ്പോൾ രാജസ്ഥാൻ പിന്മാറി എങ്കിലും സൺ റൈസേഴ്സ് മുംബൈക്ക് എതിരെ എത്തി. അവസാനം മുംബൈ വിട്ട് കൊടുത്തു. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനായായിരുന്നു ഹാൻസൻ കളിച്ചിരുന്നത്. 21കാരനായ താരം ഇന്തയ്ക്ക് എതിഫെ ആയിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്