തന്നെ പോലുള്ള യുവതാരങ്ങള്‍ക്ക് അവസരം ഐപിഎലില്‍ ലഭിയ്ക്കുന്നു എന്നതിൽ സന്തോഷം – – യശസ്വി ജൈസ്വാള്‍

Sports Correspondent

Updated on:

ഐപിഎലില്‍ ഇന്നലെ രാജസ്ഥാനെ വന്‍ വിജയത്തിലേക്ക് നയിച്ചപ്പോള്‍ അതിൽ യശസ്വി ജൈസ്വാളിന്റെ ഒറ്റയാള്‍ പ്രകടനം ആയിരുന്നു എടുത്ത് പറയേണ്ടത്. 47 പന്തിൽ 98 റൺസ് നേടിയ ജൈസ്വാള്‍ പുറത്താകാതെ നിന്നപ്പോള്‍ താരത്തിന് ഈ സീസണിലെ രണ്ടാമത്തെ ശതകം നേടുവാനുള്ള അവസരമാണ് ആണ് നഷ്ടമായത്.

താന്‍ ധോണി, വിരാട്, ബട്‍ലര്‍, സഞ്ജു എന്നിവരുമായി കളിയെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും അത് തന്റെ പ്രകടനം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നുണ്ടെന്നും ജൈസ്വാള്‍ വ്യക്തമാക്കി. ഐപിഎൽ പോലുള്ള ടൂര്‍ണ്ണമെന്റിൽ തനിക്കും തന്നെ പോലുള്ള ചെറുപ്പക്കാര്‍ക്കും വന്ന് കഴിവ് തെളിയിക്കുവാനുള്ള അവസരം ലഭിയ്ക്കുന്നു എന്നതിൽ ഏറെ സന്തോഷം ഉണ്ടെന്നും ജൈസ്വാള്‍ വ്യക്തമാക്കി.

മറുവശത്ത് സഞ്ജു സാംസണും ആക്രമിച്ച് കളിച്ചപ്പോള്‍ താരം 29 പന്തിൽ 48 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു. ശതകം നഷ്ടമായതിനെക്കുറിച്ച് ജൈസ്വാളിനോട് ചോദിച്ചപ്പോള്‍ താരം പറഞ്ഞത് റൺ റേറ്റ് ആയിരുന്നു ലക്ഷ്യം എന്നും ശതകത്തെക്കുറിച്ച് ചിന്തിച്ചതേയില്ലെന്നുമാണ്.

താനും സഞ്ജുവും മത്സരം എത്രയും വേഗത്തിൽ തീര്‍ക്കണമെന്നതായിരുന്നു ചിന്തിച്ചതെന്നും തന്റെ ശതകത്തെക്കുറിച്ച് അല്ലായിരുന്നു ചര്‍ച്ചയെന്നും ജൈസ്വാള്‍ പറഞ്ഞു. ഐപിഎലിലെ വേഗതയേറിയ അര്‍ദ്ധ ശതകം ആണ് ഇന്നലെ രാജസ്ഥാന് വേണ്ടി ജൈസ്വാള്‍ നേടിയത്. 13 പന്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.