വനിതാ പ്രീമിയർ ലീഗ് (WPL) പ്രഥമ സീസണിൽ പരീക്ഷിക്കുന്ന പുതിയ നിയമങ്ങൾ അടുത്ത ഐ പി എൽ സീസണിലും തുടരും എന്ന് റിപ്പോർട്ട്. ടി20 ടൂർണമെന്റിൽ ആദ്യമായി, അമ്പയർമാരുടെ വൈഡ്, നോ ബോളിനായുള്ള ഓൺ-ഫീൽഡ് കോളുകൾ കൂടെ റിവ്യൂ ചെയ്യാൻ WPL സംവിധാനം കൊണ്ടുവന്നിരുന്നു. ഈ പുതിയ നിയമം വനിതാ ടീമുകളുടെ ക്യാപ്റ്റന്മാർ ഇതിനകം പലതവണ ഉപയോഗിക്കുകയും ചെയ്തു. ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്) ഉപയോഗിച്ച് വിക്കറ്റുകൾ ചലഞ്ച് ചെയ്യുന്നത് പോലെ വൈഡും നോബോളും എല്ലാം എനി ക്യാപ്റ്റന്മാർക്ക് ചാലഞ്ച് ചെയ്യാം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2023 എഡിഷനിലും ഇതേ നിയമം നടപ്പാക്കുമെന്ന് ഇഎസ്പിഎൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. WPL ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കോർ ആണ് ഈ നിയമം ആദ്യമായി ഉപയോഗിച്ചത്.