യു.എ.ഇയിൽ ആദ്യ പരിശീലന സെഷൻ പൂർത്തിയാക്കി മുംബൈ ഇന്ത്യൻസും രോഹിത് ശർമ്മയും

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി യു.എ.ഇയിൽ ആദ്യ പരിശീലന സെഷൻ പൂർത്തിയാക്കി നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ്. ക്യാപ്റ്റൻ രോഹിത് ശർമ്മ, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ എന്നിവരെല്ലാം പരിശീലനത്തിന് ഉണ്ടായിരുന്നു. മുംബൈ ഇന്ത്യൻസിന്റെ ട്വിറ്റെർ അക്കൗണ്ടിലാണ് താരങ്ങൾ പരിശീലനം നടത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

പരിശീലകൻ മഹേള ജയവർദ്ധനെയും ബാറ്റിംഗ് പരിശീലകനും റോബിൻ സിങ്ങും നേതൃത്വം നൽകുകയും ചെയ്തു. അബുദാബിയിലെ ഷെയ്ഖ് സയ്ദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് താരങ്ങൾ പരിശീലനം നടത്തിയത്. ഒരുമണിക്കൂറോളം ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് പരിശീലനം നടത്തുകയും ചെയ്തു.