ഐ പി എൽ പ്രധാന സ്പോൺസർ ആകാൻ Dream11ഉം Unacademyയും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എൽ സ്പോൺസറായ വിവോ അവരുടെ സ്പോൺസർഷിപ്പ് കരാറിൽ നിന്ന് പിന്മാറും. അടുത്ത മൂന്നർഷത്തേക്കുള്ള കരാർ ആണ് വിവോ കൈമാറാൻ ശ്രമിക്കുന്നത്. വിവോയും ബി സി സി ഐയും തമ്മിൽ നടത്തിയ ചർച്ചയിലാണ് സ്പോൺസർഷിപ്പ് കരാർ വേറെ ഏതെങ്കിലും കമ്പനിക്ക് നൽകാൻ ധാരണയായത്. Dream11 ഉം Unacademy യും ആണ് സ്പോൺസർഷിപ്പ് സ്വന്തമാക്കാനായി വിവോയുമായി ഇപ്പോൾ ചർച്ചകൾ നടത്തുന്നത്.

ഈ രണ്ടു കമ്പനികളിൽ ആരാണോ ഏറ്റവും വലിയ തുക ഓഫർ ചെയ്യുന്നത്. അവർക്കാകും വിവോ സ്പോൺസർഷിപ്പ് കൈമാറുക. കഴിഞ്ഞ ഐ പി എല്ലിൽ വിവോയ്ക്ക് പകരം അവസാന നിമിഷം ഡ്രീം ഇലവൻ ആയിരുന്നു സ്പോൺസറായി എത്തിയത്. വിവോയുടെ ഒരു വർഷത്തെ കരാർ തുകയായ 490 കോടിയുടെ പകുതി മാത്രം നൽകിയായിരുന്നു ഡ്രീം ഇലവൻ അന്ന് സ്പോൺസർഷിപ്പ് സ്വന്തമാക്കൊയത്. പക്ഷെ ഇത്തവണ മുഴുവൻ തുകയോ അതിനു മുകളിലോ നൽകിയാലെ സ്പൺസർഷിപ്പ് കൈമാറ്റം നടക്കുകയുള്ളൂ. ഇന്ത്യ ചൈന പ്രശ്നങ്ങൾക്ക് പിന്നാലെ ആയിരുന്നു വിവോ ഐ പി എൽ സ്പോൺസർഷിപ്പിൽ നിന്ന് അകന്നത്.