ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് 5 ദിവസം മുമ്പ് വരെ IPL

Newsroom

Picsart 23 05 24 11 57 23 792
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) 17-ാം സീസൺ മാർച്ച് 22 മുതൽ മെയ് 26 വരെ നടക്കുമെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.ജൂൺ 2ന് ടി20 ലോകകപ്പ് ആരംഭിക്കാൻ ഇരിക്കുകയാണ്. ഈ ഷെഡ്യൂൾ പ്രകാരം ആണെങ്കിൽ ലോകകപ്പ് ആരംഭിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് മാത്രമെ ഐ പി എൽ അവസാനിക്കുകയുള്ളൂ.

IPL

ഐ‌പി‌എൽ ഷെഡ്യൂൾ ഇപ്പോഴും ഉറപ്പായിട്ടില്ല. പാർലമെന്റ് തിരഞ്ഞെടുപ്പ് തീരുമാനം ആയാൽ മാത്രമെ ഷെഡ്യൂൾ പ്രഖ്യാപിക്കാൻ ബി സി സി ഐക്ക് ആവുകയുള്ളൂ. ലോകകപ്പ് ജൂൺ 2ന് ആരംഭിക്കും എങ്കിലും ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.