ഇന്ത്യൻ സൂപ്പർ ലീഗിന്റെയും പാകിസ്ഥാൻ സൂപ്പർ ലീഗിന്റെയും വരവോടെ വിദേശ ബാറ്റ്സ്മാൻമാർ എല്ലാം സ്പിന്നിനെ മികച്ച രീതിയിൽ കളിക്കുന്ന താരങ്ങളായെന്ന് മുൻ പാകിസ്ഥാൻ സ്പിൻ ബൗളർ മുഷ്‌താഖ് അഹമ്മദ്. ടെസ്റ്റ് ക്രിക്കറ്റിനും നിശ്ചിത ഓവർ ക്രിക്കറ്റിനും വ്യതസ്ത സ്പിന്നർമാരാണ് നല്ലതെന്നും മുഷ്‌താഖ് അഹമ്മദ് പറഞ്ഞു.
അശ്വിൻ, യാസിർ ഷാ, നാഥാൻ ലിയോൺ എന്നിവർ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബൗളർമാർ ആണെന്നും എന്നാൽ ഏകദിനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് കഴിയാത്തത് അവരുടെ ബൗളിങ്ങിൽ വ്യത്യസ്ത ഇല്ലാത്തതുകൊണ്ടാണെന്നും മുഷ്‌താഖ് അഹമ്മദ് പറഞ്ഞു. ഇന്ത്യൻ സ്പിൻ ബൗളർമാരായ ചഹാലും കുൽദീപ് യാദവും ഇന്ത്യക്ക് വേണ്ടി ഒരുപാട് മത്സരങ്ങൾ ജയിപ്പിച്ചിട്ടുണ്ടെന്നും അത് ബൗളിങ്ങിൽ അവർ കൊണ്ട് വരുന്ന വ്യത്യസ്ത കൊണ്ടാണെന്നും മുൻ പാകിസ്ഥാൻ സ്പിന്നർ പറഞ്ഞു.
ഏകദിന ക്രിക്കറ്റിൽ പിച്ചുകൾ മികച്ചതാവുകയും ബൗളിങ്ങിൽ വ്യത്യസ്ത കൊണ്ട് വരാൻ കഴിയുകയും ചെയ്തില്ലെങ്കിൽ ടീമിൽ നിലനിൽക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മുഷ്‌താഖ് അഹമ്മദ് പറഞ്ഞു. 2017 വെസ്റ്റിൻഡീസ് പര്യടനത്തിന് ശേഷം നിശ്ചിത ഓവർ മത്സരങ്ങളിൽ അശ്വിൻ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.