ഐ.പി.എല്ലിന്റെ പുതിയ സ്പോൺസറായി അൺഅക്കാദമി

Staff Reporter

ബെംഗളൂരു ആസ്ഥാനമായുള്ള അൺ അക്കാദമി ഐ.പി.എല്ലിന്റെ പുതിയ സ്പോണ്സറാവും. മൂന്ന് വർഷത്തെ കരാറിലാണ് ഇന്ത്യൻ പ്രീമിയർ ലീഗ് അൺ അക്കാദമിയെ ഐ.പി.എൽ സ്പോണ്സറാക്കിയത്. ഇത് പ്രകാരം 2022ലെ വരെ ഐ.പി.എൽ സ്പോൺസറായി അൺഅക്കാദമി ഉണ്ടാവും. നേരത്തെ മുഖ്യ സ്പോൺസറാവാനുള്ള പട്ടികയിൽ ഉണ്ടായിരുന്ന കമ്പനി ആണ് അൺഅക്കാദമി.

അൺഅക്കാദമിയെ സ്പോൺസറായി തിരഞ്ഞെടുത്ത കാര്യം ഐ.പി.എൽ ചെയർമാൻ ബ്രിജേഷ് പട്ടേലാണ് അറിയിച്ചത്. നേരത്തെ ഐ.പി.എല്ലിന്റെ മുഖ്യ സ്പോൺസറായി ഫാന്റസി ഗെയിമിംഗ് കമ്പനിയായ ഡ്രീം ഇലവനെ ബി.സി.സി.ഐ തിരഞ്ഞെടുത്തിരുന്നു. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിലെ മൂന്ന് വേദികളിലായി നടക്കും.