ഐപിഎൽ ലേലം ഫെബ്രുവരിയിൽ

Sports Correspondent

ഐപിഎൽ ലേലം ഫെബ്രുവരി 12, 13 തീയ്യതികളില്‍ ബാംഗ്ലൂരിൽ വെച്ച് നടക്കും. ഇത്തവണ രണ്ട് പുതിയ ടീമുകള്‍ കൂടി എത്തുന്നതിനാൽ മെഗാ ലേലം ആണ് അരങ്ങേറുക. ഇനി ഇത് സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ആണ് വരാനുള്ളത്.

ഫെബ്രുവരി 11ന് ലേലത്തിന് മുമ്പുള്ള അവലോകന യോഗം ഉണ്ടാകുമെന്നും അറിയുന്നു. ജനുവരി 17ന് മുമ്പ് ലേലത്തിൽ പങ്കെടുക്കുവാന്‍ താല്പര്യമുള്ള താരങ്ങള്‍ പേര് നല്‍കേണ്ടതുണ്ട്. 1000ൽ അധികം താരങ്ങള്‍ ഇത്തവണയും രജിസ്റ്റര്‍ ചെയ്യുമെന്നും ഫ്രാഞ്ചൈസി ഇതിൽ നിന്ന് ലേലത്തിനായി 200ലധികം താരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.