ഒക്ടോബർ മാസത്തോടെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞാൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുമെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. നേരത്തെ മാർച്ച് 29ന് തുടങ്ങേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ വൈറസ് ബാധ പടർന്നതിനെ തുടർന്ന് മാറ്റിവച്ചിരുന്നു. ഏപ്രിൽ 15നേക്കാണ് ഐ.പി.എൽ മാറ്റിവെച്ചത്. ഓഗസ്റ്റിൽ ഐ.പി.എൽ മത്സരങ്ങൾ നടന്ന മഴ മൂലം ഒരുപാട് മത്സരങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും നെഹ്റ പറഞ്ഞു.
കൊറോണ വൈറസ് ബാധ ലോകത്താകമാനം വ്യാപിച്ചതോടെ ഈ വർഷം നടക്കേണ്ട ഏഷ്യ കപ്പ് ക്രിക്കറ്റും ടി20 ലോകകപ്പും നടക്കുന്നത് സംശയത്തിലായിരുന്നു. എന്നാൽ നിലവിൽ ഇന്ത്യയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ഏപ്രിൽ 15ന് നടക്കാനുള്ള സാധ്യത മങ്ങിയിരുന്നു. നിലവിൽ ഇന്ത്യൻ കൊറോണ വൈറസ് ബാധ മൂലം 150ൽ കൂടുതൽ ആൾക്കാർ മരണപ്പെട്ടിട്ടുണ്ട്.