ഐ പി എൽ ഇമ്പാക്ട് പ്ലയർ നിയമം എടുത്ത് കളയണം എന്ന് വസീം ജാഫർ. ഓൾറൗണ്ടർമാരെ ബൗൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കാത്ത നിയമമാണ് ഇതെന്നും അതുകൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ‘ഇംപാക്റ്റ് പ്ലെയർ’ നിയമം എടുത്തുകളയേണ്ടതുണ്ടെന്നും ജാഫർ പറഞ്ഞു.
ഓൾറൗണ്ടർമാരുടെ ബൗളിംഗിന്റെ അഭാവം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കുന്നുണ്ട് എന്നും മുൻ ഇന്ത്യൻ ബാറ്റർ വസീം ജാഫർ പറഞ്ഞു.
“ഐപിഎൽ ഇംപാക്റ്റ് പ്ലെയർ നിയമം എടുത്തുകളയേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു, കാരണം ഇത് ഓൾറൗണ്ടർമാരെ കൂടുതൽ പന്തെറിയാൻ പ്രോത്സാഹിപ്പിക്കുന്നില്ല, ബൗൾ ചെയ്യുന്ന ബാറ്റർമാരുടെയും അഭാവം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിഷയമാണ്.” ജാഫർ പറഞ്ഞു.