പരിശീലന മത്സരങ്ങൾ വേണമെന്ന ആവശ്യവുമായി ഐ.പി.എൽ ഫ്രാഞ്ചൈസികൾ

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങുന്നതിന് മുൻപ് പരിശീലന മത്സരങ്ങൾ വേണമെന്ന ആവശ്യവുമായി ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികൾ. കൊറോണ വൈറസ് ബാധയെ തുടർന്ന് താരങ്ങൾ അഞ്ച് മാസത്തോളം ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ പരിശീലന മത്സരങ്ങൾ നല്ലതാണെന്നും ഫ്രാഞ്ചൈസികൾ പറയുന്നുണ്ട്. ടൂർണമെന്റ് തുടങ്ങുന്നതിന് മുൻപ് താരങ്ങൾക്ക് മത്സരപരിചയം ലഭിക്കാൻ വേണ്ടി പരിശീലന മത്സരങ്ങൾ വേണമെന്ന ആവശ്യം മിക്ക ഫ്രാഞ്ചൈസികളും ഉന്നയിച്ചിട്ടുണ്ട്.

ഫ്രാഞ്ചൈസികളുടെ ഈ അഭിപ്രായത്തിന് ഐ.പി.എൽ സംപ്രേഷകരായ സ്റ്റാർ സ്പോർട്സും പിന്തുണ അറിയിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങാൻ 20 ദിവസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ ബി.സി.സി.ഐ ഇതുവരെ ഐ.പി.എല്ലിന്റെ ഫിക്സ്ചറുകൾ പ്രഖ്യാപിച്ചിട്ടില്ല.