ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.ഇയിലെത്തുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ താരങ്ങൾക്ക് ക്വറന്റൈനിൽ ഇളവ് അനുവദിച്ച് ബി.സി.സി.ഐ. ഇളവ് അനുവദിച്ചുമൂലം ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ താരങ്ങൾക്ക് യു.എ.ഇയിൽ 36 മണിക്കൂർ മാത്രം ക്വറന്റൈനിൽ ഇരുന്നാൽ മതി. നേരത്തെ ഇന്ത്യൻ താരങ്ങൾ എല്ലാം നേരത്തെ 6 ദിവസത്തെ ക്വരന്റൈൻ പൂർത്തിയാക്കിയിരുന്നു. അതെ സമയം യു.എ.ഇയിൽ എത്തിയ താരങ്ങൾ നിർബന്ധിത കൊറോണ ടെസ്റ്റിന് വിധേയരാകണം.
കഴിഞ്ഞ ദിവസം അവസാനിച്ച ഇംഗ്ലണ്ട് – ഓസ്ട്രേലിയ പരമ്പരയിൽ താരങ്ങൾ എല്ലാം ബയോ സുരക്ഷാ ഒരുക്കിയ സൗകര്യത്തിൽ നിന്ന് വന്നതുകൊണ്ടാണ് താരങ്ങൾക്ക് ക്വറന്റൈനിൽ ഇളവ് അനുവദിച്ചത്. ഇതോടെ പല ടീമുകളുടെയും ആദ്യ ഐ.പി.എൽ മത്സരത്തിൽ താരങ്ങൾക്ക് പങ്കെടുക്കാൻ കഴിയും. ഏകദേശം 21 താരങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, ഇംഗ്ലണ്ട് താരങ്ങളായ ഡേവിഡ് വാർണർ, ജോഫ്ര ആർച്ചർ, ജോസ് ബട്ലർ എന്നിവരടക്കമുള്ള താരങ്ങളാണ് ഐ.പി.എല്ലിനായി യു.എ.ഇയിൽ എത്തുന്നത്.