ഐ.പി.എൽ മെഗാ ലേലം ഫെബ്രുവരിയിൽ നടക്കും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിന് മുൻപുള്ള മെഗാ ലേലം ഫെബ്രുവരിയിൽ നടക്കുമെന്ന് സൂചനകൾ. ഫെബ്രുവരി ആദ്യ വാരമാവും ലേലം നടക്കുക എന്നാണ് പുതിയ റിപ്പോർട്ടുകൾ. മുൻപ് നടന്ന ലേലങ്ങൾ പോലെ 2 ദിവസമായിരിക്കും ലേലം നടക്കുക. ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിൽ ഒന്നിൽ വെച്ചാവും ലേലം നടക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അവസാനമായി 2018ലാണ് ഐ.പി.എല്ലിൽ മെഗാ ലേലം നടന്നത്.

പുതുതായി ഐ.പി.എല്ലിൽ എത്തിയ രണ്ട് ടീമുകൾക്ക് താരങ്ങളെ സ്വന്തമാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തിന് പിന്നാലെയാണ് ലേലം നടക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റാൻ ബി.സി.സി.ഐ തീരുമാനിച്ചത്. അടുത്ത തവണത്തെ ഐ.പി.എൽ 2022 ഏപ്രിൽ മാസത്തിലാവും നടക്കുക. പുതുതായി രണ്ട് ടീമുകൾ കൂടി ചേരുന്നതോടെ ടൂർണമെന്റിന്റെ നീളം കൂടുമെന്ന് ഉറപ്പാണ്.