ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളുടെ വേദികള്‍ തീരുമാനിച്ചു

ഐപിഎൽ 2022ലെ പ്ലേ ഓഫ് മത്സരങ്ങളുടെ വേദികള്‍ നിശ്ചയിച്ചു. മേയ് 29ന് നടക്കുന്ന ഫൈനൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആവും അരങ്ങേറുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡ്ന്‍സിൽ ക്വാളിഫയര്‍ 1 ഉം എലിമിനേറ്റര്‍ 1ഉം നടക്കും. മേയ് 24, 25 തീയ്യതികളിലാണ് ഈ മത്സരങ്ങള്‍ നടക്കുക.

ഫൈനലിന് പുറമെ മേയ് 27ന് നടക്കുന്ന എലിമിനേറ്റര്‍ 2ഉം അഹമ്മദാബാദിൽ നടക്കും. പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് നൂറ് ശതമാനം കാണികളെ അനുവദിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. അതേ സമയം വനിത ടി20 ചലഞ്ച് ലക്നൗവിലാവും നടക്കുക. മേയ് 24 മുതൽ 28 വരെയാണ് മത്സരം.