പരിക്ക് സാരമുള്ളതല്ല എന്ന് രോഹിത് ശർമ്മ

Newsroom

ഇന്നലെ ഡെൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിന് ഇടയിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റിരുന്നു. പരിക്ക് കാരണം താരം മുംബൈ ഇന്ത്യൻസിന്റെ ഫീൽഡിൽ നിന്ന് മാറി നിൽക്കുകയും ചെയ്തിരുന്നു. എന്നാൽ പരിക്കിനെ കുറിച്ച് ആശങ്ക വേണ്ട എന്ന് രോഹിത് ശർമ്മ പറഞ്ഞു‌. പരിക്ക് ചെറുതാണെന്നും അടുത്ത മത്സരത്തിൽ താൻ ഉണ്ടാകും എന്നും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ പറഞ്ഞു.

ഇന്നലെ ഡെൽഹി ക്യാപിറ്റൽസിനെ നേരിട്ട മുംബൈ ഇന്ത്യൻ ആറു വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. മികച്ച തുടക്കങ്ങൾ മുതലെടുക്കാൻ കഴിയാത്തത് മുംബൈ ഇന്ത്യൻസിന് പ്രശ്നമാണെന്നും മധ്യനിര നന്നായി ബാറ്റു ചെയ്യേണ്ടതുണ്ട് എന്നും രോഹിത് ശർമ്മ മത്സര ശേഷം പറഞ്ഞു.