അക്തർ,ഷോൺ ടൈറ്റ് , ബ്രെറ്റ് ലീ തുടങ്ങിയ വേഗമേറിയ പന്തുകളുടെ രാജാക്കന്മാർകൊപ്പം ഒരു ഇന്ത്യൻ ബൗളർ !
കാലങ്ങളായി 150 ന് മുകളിൽ പായുന്ന പന്തുകൾ കാണുമ്പോൾ ഏതൊരു ഇന്ത്യൻ ക്രിക്കറ്റ് ആരാധകനും ആശിച്ചു കാണും ഇതുപോലെയൊരു പേസ് ബൗളറെ.നമ്മുക്കും കിട്ടിയിരുന്നെങ്കിൽ എന്ന് !
എന്നാൽ അതിനുള്ള ഉത്തരം കിട്ടിയിരിക്കുന്നു. ജമ്മു കശ്മീരിൽ നിന്നും ഒരു ജമ്മു എക്സ്പ്രസിനെ ഉമ്രാൻ മാലികിനെ.
ജമ്മുവിലെ ഗുജ്ജർ നഗറിലെ തെരുവുകളിൽ ടെന്നീസ് ബോളിൽ ക്രിക്കറ്റ് കളിച്ച് തുടങ്ങിയ ബാല്യം. പഠിക്കാൻ അത്ര മിടുക്കൻ ആയിരുന്നില്ല അവൻ .
ഒരു പഴക്കച്ചവടക്കാരൻ ആയിരുന്നു അദ്ദേഹത്തിൻ്റെ പിതാവ് അബ്ദുൽ റഷീദ്. പഴക്കച്ചവടത്തിൽ അദ്ദേഹത്തെ അവൻ സഹായിച്ചിരുന്നു.പിതാവിനൊപ്പം നഗരത്തിലേക്ക് പോയിരുന്ന സമയത്താണ് ജീവിതത്തിൽ ആദ്യ വഴിത്തിരിവ് സംഭവിക്കുന്നത്. രൺധീർ സിങ് മൻഹാസ് എന്ന പരിശീലകനെ കണ്ടുമുട്ടിയതായിരുന്നു അത്. അവിടെ തുടങ്ങുകയായിരുന്നു ഇന്ത്യയുടെ വേഗമേറിയ ബോളറുടെ രണ്ടാം ഇന്നിംഗ്സ്.