67/4 എന്ന നിലയിലേക്ക് വീണ രാജസ്ഥാനെ 165/6 എന്ന സ്കോറിലേക്ക് എത്തിച്ച് ഷിമ്രൺ ഹെറ്റ്മ്യർ – രവിചന്ദ്രൻ അശ്വിൻ കൂട്ടുകെട്ട്. 42/0 എന്ന നിലയില്‍ മികച്ച രീതിയിൽ രാജസ്ഥാന് തുടങ്ങിയെങ്കിലും ക്ഷണ നേരം കൊണ്ട് ടീമിന് നാല് വിക്കറ്റുകള്‍ നേടുകയായിരുന്നു. ഹെറ്റ്മ്യര്‍ 36 പന്തിൽ 59 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ പൊരുതാവുന്ന സ്കോറിലേക്ക് രാജസ്ഥാന് എത്തി.
ജോസ് ബട്ലറെ അവേശ് ഖാന് പുറത്താക്കിയപ്പോള്‍ സഞ്ജുവിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ജേസൺ ഹോള്‍ഡര്‍ രണ്ടാം വിക്കറ്റ് നേടി. പത്താം ഓവര്‍ എറിയാനെത്തിയ കൃഷ്ണപ്പ ഗൗതം ആണ് തന്റെ മുന്‍ ടീമിന്റെ താളം തെറ്റിച്ചത്.
ദേവ്ദത്ത് പടിക്കലിനെയും(29) റാസ്സി വാന്‍ ഡെര്‍ ഡൂസനെയും നഷ്ടപ്പെട്ട ടീം പതറുന്ന കാഴ്ച കണ്ടപ്പോള്‍ റിയാന്‍ പരാഗിന് മുമ്പ് രാജസ്ഥാന് ആശ്വിനെ ഇറക്കി. ഹെറ്റ്മ്യറുമായി ചേര്‍ന്ന് 68 റൺസ് നേടിയ ശേഷം 19ാം ഓവറിന്റെ രണ്ടാം പന്തിൽ അശ്വിനെ രാജസ്ഥാന് റിട്ടേര്‍ഡ് ഔട്ട് ആക്കുകയായിരുന്നു. 28 റൺസാണ് അശ്വിന് നേടിയത്. അതിന് മുമ്പ് കൃഷ്ണപ്പ ഗൗതം തന്റെ മൂന്നോവറിൽ 15 റൺസ് മാത്രം വിട്ട് നല്കിയപ്പോള് സ്പെല്ലിലെ അവസാന ഓവറിൽ താരത്തെ അശ്വിൻ രണ്ട് സിക്സര്‍ പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 15 റൺസ് പിറന്നു.
അവേശ് ഖാന അടുത്ത രണ്ട് പന്തിൽ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം ഹെറ്റ്മ്യര്‍ തികച്ചപ്പോള്‍ ക്രുണാൽ പാണ്ഡ്യ കൈവിട്ട ക്യാച്ച് ലക്നൗവിനെ തിരിഞ്ഞു കൊത്തുകയായിരുന്നു. പത്തോവർ പിന്നിടുമ്പോള്‍ 67/4 എന്ന നിലയിലായിരുന്ന രാജസ്ഥാന് അടുത്ത പത്തോവറിൽ 98 റൺസ് നേടി ബൗളര്‍മാർക്ക് പൊരുതാവുന്ന സ്കോര്‍ നൽകി.