ഹേസിൽവുഡ് ആർ സി ബിയുടെ ആദ്യ മത്സരത്തിൽ കളിക്കില്ല, മാക്സ്‌വെൽ കളിക്കുന്നതും സംശയം

Newsroom

വെള്ളിയാഴ്ച അഹമ്മദാബാദിൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരങ്ങളിൽ ആർ സി ബിക്ക് ഫാസ്റ്റ് ബൗളർ ജോഷ് ഹേസിൽവുഡിന്റെ സേവനം നഷ്ടമാകും. പരിക്കുമായി പൊരുതുന്ന താരം ഒന്നീ രണ്ടോ ആഴ്ച കഴിഞ്ഞു മാത്രമെ ടീമിനൊപ്പം ചേരാൻ സാധ്യറ്റ്ഗയുള്ളൂ‌. ഇന്ത്യയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ പരിക്ക് കാരണം ഹേസില്വുഡ് കളിച്ചിരുന്നില്ല.

ആർ സി ബി 23 03 30 10 45 20 591

ഓസ്ട്രേലിയ താരം മാക്സ്‌വെൽ കളിക്കുന്നതും സംശയമാണ്. ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ അവസാന രണ്ട് ഏകദിനങ്ങൾ നഷ്‌ടമായ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ഇപ്പോഴ്യ്ം കാലിനേറ്റ പരിക്കിൽ നിന്ന് മോചിതനാകാൻ പരിശ്രമിക്കുകയാണ്. ഏപ്രിൽ 2 ന് മുംബൈ ഇന്ത്യൻസിനെതിരായാണ് RCB യുടെ ആദ്യ മത്സരം.