ലോകകപ്പ് ഫൈനൽ അഹമ്മദാബാദിൽ, വാങ്കഡേയിൽ ഒരു സെമി ഫൈനൽ

Sports Correspondent

Narendramodi

2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോര്‍ട്ടുകൾ. സെമി ഫൈനൽ മത്സരങ്ങളിൽ ഒന്ന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.

12 വിവിധ വേദികളിലായി 48 മത്സരങ്ങളാണ് ഈ വരുന്ന ഏകദിന ലോകകപ്പിൽ നടക്കുക. ഒക്ടോബർ -നവംബര്‍ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ ഐസിസി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.