തോറ്റാലും പ്രശ്നമില്ല എന്ന് പറഞ്ഞു ധൈര്യം നൽകിയാണ് ഹർഷിതിന് അവസാന ഓവർ നൽകിയത് എന്ന് ശ്രേയസ്

Newsroom

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലേക്ക് എത്തിച്ച ഹർഷിത് റാണയ്ക്ക് അവസാന ഓവർ എറിയാൻ ടെൻഷൻ ഉണ്ടായിരിന്നു എന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ വെളിപ്പെടുത്തി. താൻ ധൈര്യം നൽകിയാണ് പേസർ ഹർഷിത് റാണയെ ശാന്തനാക്കിയത് എന്നും ശ്രേയസ് പറഞ്ഞു.

ഹർഷിത് 24 03 24 01 09 46 122

അവസാന 4 പന്തിൽ 6 മാത്രം വേണ്ടിയിരുന്ന കളി ബൗൾ ചെയ്ത് തിരിച്ചു പിടിക്കാൻ റാണയ്ക്ക് ആയിരുന്നു. മൂന്നു വിക്കറ്റുകൾ താരം സൺ റൈസേഴ്സിന് എതിരെ നേടി.

“അവസാന ഓവറിൽ എന്തും സംഭവിക്കാമെന്ന് എനിക്ക് തോന്നി, കാരണം 13 റൺസ് മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ, ആ നിമിഷം ഞങ്ങൾക്ക് ഏറ്റവും പരിചയസമ്പന്നനായ ബൗളർ ഇല്ലായിരുന്നു, പക്ഷേ എനിക്ക് ഹർഷിതിൽ വിശ്വാസമുണ്ടായിരുന്നു” അയ്യർ പറഞ്ഞു. .

“സത്യം പറഞ്ഞാൽ, അവൻ അവസാന ഓവർ ബൗൾ ചെയ്യാൻ വരുമ്പോൾ ഞാൻ അവൻ്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവൻ അൽപ്പം ടെൻഷനിൽ ആയിരുന്നു, ഇത് നിന്റെ നിമിഷമാണ് എന്നും, ഞങ്ങൾ ഈ കളി തോറ്റാലും കുഴപ്പമില്ല എന്നുൻ ഞാൻ അവനോട് പറഞ്ഞു” ശ്രേയസ് പറയുന്നു.