ഗംഭീറിന്റെ ക്രിക്കറ്റ് ആണ് KKR കളിക്കുന്നത് എന്ന് ഹർഷിത് റാണ

Newsroom

ഗൗതം ഗംഭീർ കളിക്കാൻ ആഗ്രഹിക്കുന്ന ക്രിക്കറ്റ് ബ്രാൻഡിൽ ആണ് കൊൽക്കത്ത ബൈറ്റ് റൈഡേഴ്സ് കളിക്കുന്നത് എന്നും അത് കളിക്കാനാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും പേസർ ഹർഷിത് റാണ. ഇന്നലെ ലഖ്നൗവിനെ തോൽപ്പിച്ച് കെ കെ ആർ ഒന്നാമത് എത്തിയതിനു പിന്നാലെ സംസാരിക്കുക ആയിരുന്നു ഹർഷിത്.

Picsart 24 05 06 12 16 41 477

കെകെആറിനൊപ്പം രണ്ട് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാവായ ഗംഭീർ 2024 സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസിയിലേക്ക് മെന്റർ ആയി മടങ്ങി എത്തിയിരുന്നു. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് കെ കെ ആർ ഉള്ളത്‌.

“കെകെആർ പിച്ച് നന്നായി പഠിച്ചു. ഞങ്ങൾക്ക് പന്തെറിയേണ്ട സ്ഥലങ്ങൾ മനസ്സിലാക്കി, ശരിയായ സ്ഥലങ്ങൾ ലക്ഷ്യമാക്കി ഞങ്ങൾ പന്തെറിഞ്ഞു,” ലഖ്‌നൗവിൽ നടന്ന മത്സരത്തിന് ശേഷം ഹർഷിത് റാണ പറഞ്ഞു.

“ഞങ്ങൾ കളിക്കണമെന്ന് ഗൗതം ഗംഭീർ ആഗ്രഹിക്കുന്ന ക്രിക്കറ്റ് ശൈലിയിൽ കളിക്കാൻ ഞങ്ങൾ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗെയിമുകൾ എങ്ങനെ നമുക്ക് അനുകൂലമാക്കാം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ധാരാളം അറിവുണ്ട്. ഇന്നത്തെ പിച്ചിൽ ഏതൊക്കെ മേഖലകൾ ടാർഗെറ്റ് ചെയ്യണമെന്ന് അദ്ദേഹം ബൗളർമാർക്ക് വലിയ ഉപദേശം നക്കിയിരുന്നു.” ഹർഷിത് കൂട്ടിച്ചേർത്തു.