ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി വിമർശിച്ച് രംഗത്ത് എത്തി. ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി ഈഗോയിൽ ഊന്നിയാണ് എന്നും അദ്ദേഹം ഫേക്ക് ആയ ആറ്റിട്യൂഡ് ആണ് ഗ്രൗണ്ടിൽ കാണിക്കുന്നത് എന്നും ഡി വില്ലിയേഴ്സ് പറഞ്ഞു. ഡിവില്ലിയേഴ്സ് തൻ്റെ YouTube ചാനലിൽ സംസാരിക്കുക ആയിരുന്നു.
“അവൻ മൈതാനത്ത് പെരുമാറുന്നത് എല്ലായ്പ്പോഴും യഥാർത്ഥമാണെന്ന് ഞാൻ കരുതുന്നില്ല, അവൻ എല്ലാം ഫേക് ചെയ്യുക ആണ്. പക്ഷേ എന്ത് വന്നാലും ഇങ്ങനെയാണ് തൻ്റെ ക്യാപ്റ്റൻസിയിലെ പെരുമാറ്റം എന്ന് അദ്ദേഹം തീരുമാനിച്ചതു പോലെയാണ്. എപ്പോഴും ചിരിച്ചും കൂളായി അഭിനയിച്ചും ഗ്രൗണ്ടിൽ നിൽക്കുകയാണ് ഹാർദിക്. എന്നാൽ ഹാർദിക് ശരിക്കും അങ്ങനെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല.” ഡി വില്ലിയേഴ്സ് പറഞ്ഞു.
“പരിചയസമ്പന്നരായ ഒരുപാട് കളിക്കാരുമായി കളിക്കുമ്പോൾ, ഈ ആറ്റിറ്റ്യൂഡ് ശരിയാകില്ല. ഗുജറാത്തിൽ അത് നന്നായി വർക്ക് ചെയ്തു കാണും, അവിടെ അത് ഒരു യുവ ടീമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ, ഒരു രോഹിതുണ്ട്, ഒരു ബുംറയുണ്ട്. അവർക്ക് ഇതുപോലെ ഫേക്ക് ചെയ്യുന്ന ഒരു ക്യാപ്റ്റനെ ആകില്ല വേണ്ടത്. കൃത്യമായ നിർദ്ദേശങ്ങൾ കൊടുക്കുന്ന ക്യാപ്റ്റനെ ആകും വേണ്ടത്” ഡിവില്ലിയേഴ്സ് പറഞ്ഞു.