ഇന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു. ക്യാപ്റ്റൻ എന്ന നിലയിൽ എടുത്ത തീരുമാനങ്ങൾക്ക് പുറമെ ബൗൾ കൊണ്ടും ബാറ്റു കൊണ്ടും ഹാർദിക് പരാജയപ്പെടുന്നതാണ് ഇന്ന് കണ്ടത്. ഇന്ന് രണ്ടാം ഓവറിൽ തന്നെ ബൗൾ എടുത്ത ഹാർദിക് കണക്കിന് പ്രഹരം ഏറ്റുവാങ്ങി.
4 ഓവർ എറിഞ്ഞ ഹാർദിക് 46 റൺസ് ആണ് വഴങ്ങിയത്. ഒരു വിക്കറ്റ് എടുത്തു എങ്കിലും ഹൈദരബാദിന്റെ ആക്രമണത്തെ തടയാൻ ബൗൾ കൊണ്ട് ഹാർദികിന് ആയില്ല. ബാറ്റു കൊണ്ട് ആകട്ടെ ബാറ്റു ചെയ്ത എല്ലാവരും ആക്രമിച്ചു കളിച്ചപ്പോൾ ഹാർദികിന് മാത്രം തന്റെ സ്ട്രൈക്ക് റേറ്റ് ആവശ്യത്തിന് ഉയർത്താൻ ആയില്ല.
മുംബൈ മികച്ച നിലയിൽ നിൽക്കെ വന്ന ഹാർദിക് നന്നായി തുടങ്ങി എങ്കിലും പിന്നീട് ബൗണ്ടറി കണ്ടെത്താൻ പ്രയാസപ്പെട്ടു. 20 പന്തിൽ ആകെ 24 റൺസ് എടുക്കാനെ ഹാർദിക് പാണ്ഡ്യക്ക് ആയുള്ളൂ. 20 പന്തിൽ ആകെ നേടിയത് ഒരു ഫോറും ഒരു സിക്സും.
മുംബൈയിലേക്കുള്ള മടങ്ങിവരവ് ഒട്ടും നല്ല രീതിയിൽ അല്ല ഹാർദികിനെ വരവേറ്റിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടതോടെ ഹാർദികിനു മേൽ ഉള്ള സമ്മർദ്ദം ഉയരുകയാണ്