ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 ലെ പുതിയ ടീമായ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ നിയമിച്ചേക്കും. ഗുജറാത്തിലെ നിന്നുള്ള താരമായത് കൊണ്ട് തന്നെ സ്വന്തം സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യാം എന്നതും പാണ്ഡ്യയെ അഹമ്മദബാദിൽ എത്തിക്കുന്നു. പാണ്ഡ്യയെ കൂടാതെ ഇഷൻ കിഷനെയും റഷീദ് ഖാനെയും അഹമ്മദാബാദ് ടീം സ്വന്തമാക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. മുൻ ഇന്ത്യൻ പേസ് ബൗളർ ആശിഷ് നെഹ്റ അഹമ്മദാബാദ് ടീമിന്റെ പരിശീലകനുമാകും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.