ടീമിനു അനിവാര്യമായ വിജയം നേടുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെങ്കിലും കളിച്ച രീതിയില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്ന് പറഞ്ഞ് അജിങ്ക്യ രഹാനെ. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ അത് ടീമിനു ഗുണം ചെയ്യുന്ന കാര്യമല്ല. 30 പന്തില്‍ 30 റണ്‍സെന്ന നിലയില്‍ നിന്ന് തകരുന്ന കാഴ്ചാണ് കണ്ടത്. ഇത്തവണത്തെ ഐപിഎലില്‍ മത്സരങ്ങളെല്ലാം ആവേശകരമായി മാറുന്നുണ്ട്, അതിന്റെ സമ്മര്‍ദ്ദമൊന്നുമില്ല, എന്നാലും എല്ലാ മത്സരങ്ങളും ഏറെ കുറെ അവസാന പന്തില്‍ വിധി നിര്‍ണ്ണയിക്കപ്പെട്ടവയാണ്.
ഞങ്ങള്‍ക്ക് ഇന്ന് ശ്രേയസ്സ് ഗോപാലിലും കൃഷ്ണപ്പ ഗൗതമിലും വിശ്വാസമുണ്ടായിരുന്നു. ടോപ് ഓര്‍ഡറില്‍ ജോസ് ബട്‍ലര്‍ അവിശ്വസനീയമായിരുന്നു. ഇനി എല്ലാ മത്സരങ്ങളും ജയിക്കേണ്ടതായുണ്ട്, എന്നാല്‍ ഒരു സമയം ഒരു മത്സരമെന്ന നിലയില്‍ സമീപിക്കുവാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷവും സമാനമായ സ്ഥിതിയിലായിരുന്നു ടീം, എന്നിട്ട് പ്ലേ ഓഫിലേക്ക് യോഗ്യത നേടി. വാങ്കഡേയില്‍ വിക്കറ്റില്‍ കളിക്കുന്നത് തനിക്ക് എന്നും ഇഷ്ടമുള്ള കാര്യമാണെന്നും അജിങ്ക്യ രഹാനെ പറഞ്ഞു.