ഒന്നാം സ്ഥാനം ലക്ഷ്യമാക്കി ഗുജറാത്തും സൺറൈസേഴ്സും, ടോസ് നേടി ഹാര്‍ദ്ദിക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സും സൺറൈസേഴ്സ് ഹൈദ്രാബാദും ഏറ്റുമുട്ടും. രാജസ്ഥാന്‍ റോയൽസിനൊപ്പം 12 പോയിന്റുള്ള ഗുജറാത്തിന് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനമാണിപ്പോളുള്ളത്. തൊട്ടു പുറകിലുള്ള സൺറൈസേഴ്സിന് ഇപ്പോള്‍ പത്ത് പോയിന്റാണെങ്കിലും രാജസ്ഥാനെക്കാള്‍ മികച്ച റൺ റേറ്റാണുള്ളത്. അതിനാൽ തന്നെ വിജയിക്കുന്ന ടീമിന് ഒന്നാം സ്ഥാനത്തേക്ക് എത്താനാകും.

ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയം ഏറ്റു വാങ്ങിയ സൺറൈസേഴ്സ് പിന്നീട് തുടരെ അഞ്ച് ജയങ്ങളുമായി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അതേ സമയം ഗുജറാത്ത് ടൂര്‍ണ്ണമെന്റിൽ ഏറ്റവും കുറവ് മത്സരം പരാജയപ്പെട്ട ടീമാണ്. ഇന്ന് മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാ‍ർദ്ദിക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ജഗദീഷ സുചിതിന് പകരം സൺറൈസേഴ്സ് നിരയിൽ വാഷിംഗ്ടൺ സുന്ദര്‍ തിരികെ ടീമിലെത്തുമ്പോള്‍ ഗുജറാത്ത് നിരയിൽ മാറ്റങ്ങളൊന്നുമില്ല.

സൺറൈസേഴ്സ് ഹൈദ്രാബാദ്: Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Washington Sundar, Marco Jansen, Bhuvneshwar Kumar, Umran Malik, T Natarajan

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Hardik Pandya(c), Abhinav Manohar, David Miller, Rahul Tewatia, Rashid Khan, Alzarri Joseph, Lockie Ferguson, Yash Dayal, Mohammed Shami