മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ പാർഥിവ് പട്ടേൽ വരാനിരിക്കുന്ന 2025 ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ ബാറ്റിംഗ് ഉപദേഷ്ടാവായി ചേരുമെന്ന് റിപ്പോർട്ട്. പാക്കിസ്ഥാൻ്റെ വൈറ്റ് ബോൾ ഹെഡ് കോച്ചായി ചുമതലയേറ്റ മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഗാരി കിർസ്റ്റന് പകരമാണ് പട്ടേൽ എത്തുന്നത്. ആശിഷ് നെഹ്‌റയുടെ നേതൃത്വത്തിലുള്ള ടൈറ്റൻസിൻ്റെ സപ്പോർട്ട് സ്റ്റാഫിനൊപ്പം പട്ടേൽ പ്രവർത്തിക്കും.

2016-17ൽ സംസ്ഥാന ടീമിനെ അവരുടെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ച പട്ടേലിന് ഗുജറാത്തുമായി ആഴത്തിലുള്ള ബന്ധമുണ്ട്.
2020-ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച പട്ടേൽ, ചെന്നൈ സൂപ്പർ കിംഗ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നിവയുൾപ്പെടെ ഒന്നിലധികം ഫ്രാഞ്ചൈസികൾക്കായി കളിച്ചിട്ടുണ്ട്.