തനിക്ക് നടക്കാനാകുന്നത് വരെ ഐപിഎൽ കളിയ്ക്കും – ഗ്ലെന്‍ മാക്സ്വെൽ

Sports Correspondent

തനിക്ക് എന്ന് നടക്കാനാകാതാകുമോ അന്ന് വരെ ഐപിഎൽ കളിയ്ക്കുമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെൽ. താന്‍ അവസാനം കളിക്കുന്ന ടൂര്‍ണ്ണമെന്റായിരിക്കും ഐപിഎൽ എന്നും ഐപിഎൽ കളിച്ചാകും താന്‍ കരിയര്‍ അവസാനിപ്പിക്കുന്നതെന്നും ആര്‍സിബി ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

2012ൽ ഡൽഹി ഡെയര്‍ ഡെവിള്‍സ് ടീമിലെത്തിയ താരം 2013ൽ മുംബൈ ഇന്ത്യന്‍സിലേക്ക് എത്തി. 2014ൽ പഞ്ചാബിലെത്തിയ താരം 2021 മുതൽ ആര്‍സിബിയ്ക്കൊപ്പമാണുള്ളത്. എബി ഡി വില്ലിയേഴ്സ്, വിരാട് കോഹ്‍ലി എന്നിവര്‍ക്കൊപ്പം കളിക്കാനായതും അവര്‍ക്കൊപ്പം കളിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും വലിയ കാര്യമായാണ് താന്‍ കരുതുന്നതെന്നും മാക്സ്വെൽ സൂചിപ്പിച്ചു.