താന്‍ കഴിഞ്ഞ് അഞ്ച് മാസമായി ഇത് ചെയ്തിട്ടില്ല, ഹോം ഫാന്‍സിന് മുന്നില്‍ സാധിച്ചതിൽ ഏറെ സന്തോഷം – മാക്സ്വെല്‍

Sports Correspondent

വിരാട് കോഹ്‍ലി പവര്‍പ്ലേയിൽ നൽകിയ തുടക്കത്തിന് ശേഷം ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് ഇന്നിംഗ്സിനാണ് ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 29 പന്തിൽ നിന്ന് 59 റൺസാണ് മാക്സ്വെൽ നേടിയത്.

താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലോ മറ്റൊരിടത്തോ കഴിഞ്ഞ അഞ്ച് മാസത്തിൽ ഇത്തരമൊരു ഇന്നിംഗ്സ് കളിച്ചിട്ടില്ലെന്നും ഹോം ഫാന്‍സിന് മുന്നിൽ അത് നടത്തുവാന്‍ സാധിച്ചതിൽ ഏറെ സന്തോഷം ഉണ്ടെന്നും മാക്സ്വെൽ വ്യക്തമാക്കി.

3 ഫോറും 6 സിക്സും അടങ്ങിയതായിരുന്നു മാക്സ്വെല്ലിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.