“ഗില്ലിനെ പോലെ ഒരു താരം നമുക്കായും ബാറ്റു ചെയ്യണമായിരുന്നു” – രോഹിത് ശർമ്മ

Newsroom

Picsart 23 05 27 00 15 29 683
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ട് പുറത്തായ മുംബൈ ഇന്ത്യൻസ് ഇന്ന് വിജയിക്കാൻ മാത്രം നന്നായി കളിച്ചില്ല എന്ന് രോഹിത് ശർമ്മ പറഞ്ഞു. ഇന്ന് ബാറ്റു ചെയ്യാൻ അനുയോജ്യമായ പിച്ചായിരുന്നു. എന്നാൽ ശുഭ്മൻ ഗിൽ ഗുജറാത്തിനായി ബാറ്റു ചെയ്തത് പോലെ ഇന്നിംഗ്സിൽ ദീർഘനേര ബാറ്റു ചെയ്യാൻ ഞങ്ങളുടെ ടീമിലെ ആർക്കും ആയില്ല. ഗില്ലിനെ പോലെ ആരെങ്കിലും ഞങ്ങൾക്ക് ആയും ബാറ്റു ചെയ്യണം ആയിരുന്നു.രോഹിത് മത്സര ശേഷം പറഞ്ഞു.

രോഹിത് ശർമ്മ 23 05 26 21 35 58 706

ഗിൽ ഇന്ന് നന്നായി ബാറ്റു ചെയ്തു എന്നും അദ്ദേഹം ഈ ഫോം ഇന്ത്യക്കായും തുടരണം എന്നാണ് തന്റെ ആഗ്രഹം എന്നും രോഹിത് പറഞ്ഞു. ഇന്ന് സൂര്യകുമാറും ഗ്രീനും നന്നായി ബാറ്റു ചെയ്തു. എന്നാൽ അത് തുടരാൻ ആയില്ല എന്ന് ക്യാപ്റ്റൻ പറഞ്ഞു.

ഈ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് നല്ലതായിരുന്നു. ചില നല്ല യുവതാരങ്ങൾ വളർന്നു വരുന്നത് കാണാനും ആയി. ബൗളിംഗിൽ മികവ് കാണിക്കാൻ ഞങ്ങൾക്ക് ആയില്ല. ഞങ്ങൾക്ക് മാത്രമല്ല ഈ ഐ പി എല്ലിൽ എല്ലാവർക്കും ബൗളിംഗ് പ്രയാസമായിരുന്നു. രോഹിത് കൂട്ടിച്ചേർത്തു.