നാല് ഇന്നിങ്സിനിടയിൽ മൂന്ന് സെഞ്ച്വറി!! ഗില്ലിന്റെ അത്ഭുത ലോകം

Newsroom

Picsart 23 05 26 21 35 58 706
Download the Fanport app now!
Appstore Badge
Google Play Badge 1

ശുഭ്മാൻ ഗിൽ എന്ന പ്രതിഭയുടെ പേരിലാകും 2023 ഐ പി എൽ സീസൺ ഓർമ്മിക്കപ്പെടുക എന്നാണ് ഐ പി എല്ലിലെ ഇന്നത്തെ മത്സരത്തിനിടയിൽ കമന്റേറ്റർ പറഞ്ഞത്. അതാണ് സത്യം. ഇന്ന് മുംബൈ ഇന്ത്യൻസിന് എതിരായ സെഞ്ച്വറി അതിന് അടിവരയിടുകയാണ്. ഈ സീസണിൽ ഐ പി എല്ലിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമാണ് ഗിൽ. ഇന്നത്തെ ഇന്നിംഗ്സോടെ ഗിൽ ഈ സീസണിലെ അദ്ദേഹത്തിന്റെ റൺസ് 800ഉം കടന്നു.

Picsart 23 05 26 21 36 24 314

ഇന്ന് ഗിൽ 60 പന്തിൽ നിന്ന് 129 റൺസ് ആണ് എടുത്തത്. 7 ഫോറും 10 സിക്സും. ഈ സീസണിലെ എന്നല്ല അവസാന നാലു ഇന്നിങ്സുകൾക്ക് ഇടയിൽ ഗില്ലിന്റെ മൂന്നാം സെഞ്ച്വറിയാണിത്. സൺ റൈസേഴ്സിന് എതിരെ നേടിയ 58 പന്തിലെ 101 റൺസ് ആയിരുന്നു ഗില്ലിന്റെ ഐ പി എല്ലിലെ തന്നെ ആദ്യ സെഞ്ച്വറി. പിന്നാലെ ആർ സി ബിക്ക് എതിരായ മത്സരത്തിൽ 61 പന്തിൽ നിന്ന് 101 റൺസ് എടുത്ത് ആ സെഞ്ച്വറി ആവർത്തിച്ചു.

അതിനു ശേഷം വന്ന ക്വാളിഫയർ പോരാട്ടത്തിൽ സെഞ്ച്വറി വന്നില്ല. അതിനു ശേഷമാണ് ഇന്നത്തെ മത്സരം. ഇന്ന് ഐ പി എൽ തന്നെ കണ്ടതിൽ വെച്ച ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് ഗിൽ കളിച്ചത് എന്ന് പറയാം. ഇന്നത്തെ ഗില്ലിന്റെ ഇന്നിങ്സ് ഐ പി എല്ലിൽ പ്ലേ ഓഫിലെ ഏറ്റവും ഉയർന്ന സ്കോറും കൂടിയാണ്.