യൂണിവേഴ്‌സൽ ബോസിനെ വീഴ്ത്താൻ ധോണി ഇറക്കിയത് വജ്രായുധം

Jyotish

ഐപിഎല്ലിലെ ബൗളർമാരുടെ പേടി സ്വപ്നമാണ് വിൻഡീസ് താരം ക്രിസ് ഗെയ്ൽ. കിങ്‌സ് ഇലവൻ പഞ്ചാബ് – ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം ആരംഭിക്കുമ്പോൾ തന്നെ ആരാധകർ കാത്തിരുന്നത് ഗെയ്‌ലിനെ എങ്ങനെ ധോണി തളയ്ക്കും എന്നതിനാണ്. എന്നാൽ യൂണിവേഴ്‌സൽ ബോസിനെ വീഴ്ത്താൻ വജ്രായുധം തന്നെ ധോണി പ്രയോഗിച്ചു.

ഓഫ് സ്പിന്നര്മാര്ക്കെതിരെയുള്ള ഗെയിലിന്റെ മോശം റെക്കോർഡാണ് ക്യാപ്റ്റൻ കൂൾ ആയുധമാക്കിയത്. ഹർഭജൻ സിംഗിന്റെ മുന്നിൽ കുരുങ്ങുകയായിരുന്നു ഗെയ്ൽ. ഗെയ്‌ലിനെ പിടിച്ചുകെട്ടിയതോടെ കിങ്‌സ് ഇലവൻ ബാറ്റിംഗ് നിരയുടെ പകുതി ശക്തി ക്ഷയിപ്പിക്കാൻ ചെന്നൈ സൂപ്പർ കിങ്സിനായി. അവസാന ഓവർ വരെ പൊരുതിയെങ്കിലും ചെപ്പോക്കിൽ തോൽവി സമ്മതിച്ച് മടങ്ങാനായിരുന്നു അശ്വിന്റെയും പഞ്ചാബിന്റെയും വിധി.