ഇന്ത്യൻ പ്രീമിയർ ലീഗിൽ അടുത്ത സീസണിലേക്കുള്ള ലേലം അവസാനിച്ചതിന് പിന്നാലെ തന്റെ മുൻ ടീമായ കൊൽക്കത്തക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്ത്. കൊൽക്കത്ത മികച്ച താരങ്ങളെ സ്വന്തമാക്കിയെങ്കിലും എന്തെങ്കിലും ഒരു മികച്ച താരത്തിന് പരിക്കേറ്റാൽ പകരം കളിപ്പിക്കാൻ കൊൽക്കത്ത ആരെയും സ്വന്തമാക്കിയില്ലെന്ന് ഗംഭീർ വിമർശിച്ചു. കൊൽക്കത്ത താരങ്ങളായ ആന്ദ്രേ റസ്സൽ, ഓയിൻ മോർഗൻ, സുനിൽ നരേൻ എന്നിവർക്ക് പകരക്കാരില്ലെന്നും ഗംഭീർ പറഞ്ഞു. മിച്ചൽ മാർഷിനെ പോലെയോ മർകസ് സ്റ്റോയിനിസിനെ പോലെയോ ഒരു താരത്തെ കൊൽക്കത്ത സ്വന്തമാക്കണമായിരുന്നെന്നും ഗംഭീർ പറഞ്ഞു.
അതെ സമയം ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാട്ട് കമ്മിൻസിനെ സ്വന്തമാക്കിയത് നല്ലതാണെന്നും മികച്ച വേഗതയിലും സിങ്ങിലും പന്ത് എറിയുന്നത്കൊണ്ട് തുടക്കത്തിൽ വിക്കറ്റുകൾ കണ്ടെത്താൻ കമ്മിൻസിന് കഴിയുമെന്നും ഗംഭീർ പറഞ്ഞു. താരം എല്ലാ മത്സരവും കളിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വലിയ തുക നൽകി താരത്തെ സ്വന്തമാക്കിയത്കൊണ്ട് തന്നെ താരം ഒറ്റക്ക് 3-4 മത്സരങ്ങൾ ഒറ്റക്ക് ജയിപ്പിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഗംഭീർ പറഞ്ഞു.