ഒഗ്ബെചെ തിരികെയെത്തി, സഹൽ ഇന്നും ആദ്യ ഇലവനിൽ ഇല്ല

ഐ എസ് എല്ലിലെ ഈ സീസണിലെ ഒമ്പതാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് എവേ മത്സരത്തിൽ ചെന്നൈയിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. അവസാന ആഴ്ചകളിൽ പരിക്ക് കാരണം പുറത്തായിരുന്ന ക്യാപ്റ്റൻ ഒഗ്നെചെ ഇന്ന് ആദ്യ ഇലവനിൽ ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ കഴിഞ്ഞ കളിയിൽ പരിക്കേറ്റ സിഡോഞ്ച ഇന്നില്ല.

കഴിഞ്ഞ കളിയിൽ സബ്ബായി എത്തി ഗംഭീര കളി കളിച്ചിട്ടും സഹലിന് ഇന്നും ആദ്യ ഇലവനിൽ സ്ഥാനമില്ല. പരിക്കേറ്റ രാഹുൽ കെപിയും ടീമിൽ ഇല്ല. മെസ്സിയും ഒഗ്ബെചെയുമുള്ള അറ്റാക്കിൽ തന്നെയാണ് കേരളത്തിന്റെ ഇന്നത്തെ പ്രതീക്ഷ.

കേരള ബ്ലാസ്റ്റേഴ്സ്; രെഹ്നേഷ്, ജെസ്സെൽ, ഡ്രൊബരോവ്,രാജു, റാകിപ്, ആർകസ്, , ജീക്സൺ, സത്യസെൻ, പ്രശാന്ത്, ഒഗ്ബെചെ, മെസ്സി

Previous articleകൊൽക്കത്തക്കെതിരെ വിമർശനവുമായി ഗൗതം ഗംഭീർ
Next articleകാത്തിരിപ്പിന് അവസാനം, അർടെറ്റ ഇനി ആഴ്സണൽ പരിശീലകൻ