ഋതുരാജ് ഗയ്ക്വാദിനെ പിന്തുണക്കും എന്ന് ജഡേജ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിലെ അവസാന സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്ന റുതുരാജ് ഗയ്ക്വാദിന് ഈ സീസണിൽ ഇതുവരെ തന്റെ ഫോമിലേക്ക് ഉയരാൻ ആയിട്ടില്ല. ഇന്നലെ ഒരു റൺസുമായി പുറത്തായതോടെ താരത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. റുതുരാജിന്റെ ഫോം ആശങ്ക നൽകുന്നില്ല എന്നും താരത്തെ പിന്തുണക്കും എന്നും ജഡേജ പറഞ്ഞു.

ഒരു ടീം എന്ന നിലയിൽ റുതുരാജിനെ പിന്തുണക്കേണ്ടതുണ്ട്. അത് ചെയ്യുക തന്നെ ചെയ്യും. അവനു ആത്മവിശ്വാസം ലഭിക്കേണ്ടതുണ്ട്. അത് നമ്മൾ നൽകണം. അവൻ മികച്ച ക്രിക്കറ്റർ ആണെന്ന് എല്ലാവർക്കും അറിയാം. ഉടൻ താരം ഫോമിലേക്ക് ഉയരും എന്ന് തനിക്ക് വിശ്വാസം ഉണ്ട് എന്നും ജഡേജ പറഞ്ഞു. സി എസ് കെ ഇപ്പോൾ കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ട് നിൽക്കുകയാണ്. ക്യാപ്റ്റൻ ആയ ജഡേജയും വലിയ പ്രതിസന്ധിയിലാണ്.