താന്‍ എന്നും ന്യൂ ബോള്‍ കൊണ്ട് നന്നായി പന്തെറിഞ്ഞിട്ടുണ്ട് – വൈഭവ് അറോറ

ഐപിഎലില്‍ ഇന്നലെ പഞ്ചാബിന് വേണ്ടി തന്റെ അരങ്ങേറ്റം കുറിച്ച വൈഭവ് അറോറ മികച്ച സ്പെല്ലാണ് പവര്‍പ്ലേയിൽ എറിഞ്ഞത്. റോബിന്‍ ഉത്തപ്പയെയും മോയിന്‍ അലിയെയും പുറത്താക്കിയ താരം പറയുന്നത് താന്‍ എന്നും ന്യൂ ബോള്‍ കൊണ്ട് നന്നായി പന്തെറിഞ്ഞിട്ടുണ്ടെന്നാണ്.

അരങ്ങേറ്റ മത്സരത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെങ്കിലും തനിക്ക് നന്നായി കളിക്കാനാകുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെന്ന് താരം സൂചിപ്പിച്ചു. എവിടെയൊക്കെ കളിച്ചിട്ടുണ്ടോ ന്യൂ ബോളിൽ താന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും പന്ത് ഇരു വശത്തേക്കും സ്വിംഗും ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

Vaibhavarora

പന്ത് സ്വിംഗ് ചെയ്യുന്നതിനാൽ തന്നെ മയാംഗ് തന്നോട് തന്റെ സ്പെൽ പൂര്‍ത്തിയാക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും താരം കൂട്ടിചേര്‍ത്തു. ഡെത്ത് ഓവറുകളിൽ കാഗിസോ റബാഡയും അര്‍ഷ്ദീപ് സിംഗും പന്തെറിയുവാന്‍ ഉള്ളതിനാൽ തന്റെ സ്പെൽ നേരത്തെ അവസാനിപ്പിക്കുകയായിരുന്നുവെന്നും അറോറ പറഞ്ഞു.