ബുമ്രയെ വരെ അടിച്ചു പറത്തി, ഫ്രേസർ മക്ഗർക്, ഒരു ടാലന്റ് തന്നെ!!

Newsroom

22കാരൻ ഫ്രേസർ മക്ഗർക് ഇന്ന് മുംബൈ ഇന്ത്യൻസിന് എതിരെ കളിച്ച ഇന്നിംഗ്സ് ഒരു ഭയവും ഇല്ലാത്ത ഇന്നിംഗ്സ് ആയിരുന്നു. 27 പന്തിൽ നിന്ന് 84 റൺസ്. തുടക്കം മുതൽ കളിച്ച അവസാന ബോൾ വരെ ആക്രമണം മാത്രമായി മക്ഗർകിന്റെ സമീപനം. ആദ്യ 7 ഓവറിൽ 114 റൺസ് ഡെൽഹിക്ക് അടിച്ചു കൂട്ടാൻ ഇതുകൊണ്ടായി. മക്ഗർക് ഇന്ന് ബുമ്രയുടെ മുന്നിൽ പോലും ഭയന്നില്ല എന്നതാണ് സത്യം.

മക്ഗർക് 24 04 27 16 34 38 804

ബുമ്രയെ ഒരു ഓവറിൽ നേരിട്ട മക്ഗർക് 18 റൺസ് ആണ് ആ ഓവറിൽ അടിച്ചത്. ഈ ഐ പി എല്ലിൽ ഏറ്റവും മികച്ച ഇക്കോണമിയുള്ള ബുമ്രക്കും മക്ഗർകിനെ തടയാൻ ആയില്ല. 6 സിക്സും 11 ഫോറും ആയിരുന്നു മക്ഗർകിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നത്. 15 പന്തിൽ താരം അർധ സെഞ്ച്വറി അടിച്ച് തന്റെ ഏറ്റവും വേഗതയാർന്ന ഫിഫ്റ്റി എന്ന റെക്കോർഡിനൊപ്പവും എത്തി.

മക്ഗർക്ക് നേരത്തെ ഈ ഐ പി എല്ലിൽ തന്നെ 15 പന്തിൽ ഫിഫ്റ്റി അടിച്ചിരുന്നു. അന്ന് സൺ റൗസേഴ്സിന് എതിരെ 18 പന്തിൽ നിന്ന് 65 റൺസായിരുന്നു താരം അടിച്ചത്.