ഐ എസ് എൽ ക്ലബായ എഫ് സി ഗോവയുടെ പരിശീലകൻ യുവാൻ ഫെറാണ്ടോയ്ക്ക് കൊറോണ പോസിറ്റീവ് ആയിരിക്കുകയാണ്. ക്ലബ് തന്നെയാണ് പരിശീലകന് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. കോവിഡ് ആയത് കൊണ്ട് തന്നെ അദ്ദേഹം രണ്ടാഴ്ചയോളം ഐസൊലേഷനിൽ കഴിയും. ഫെറാണ്ടോയുടെ ആരോഗ്യനില തൃപ്തികരമാണ്. യാതൊരു ലക്ഷണങ്ങളും അദ്ദേഹത്തിന് ഇല്ല. ടീമിലെ മറ്റു താരങ്ങൾക്കും ഒഫീഷ്യൽസിനും ഒക്കെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെന്നും ക്ലബ് അറിയിച്ചു