കോഹ്ലി ഔട്ട് ആണെന്ന് താനും കോഹ്ലിയും വിശ്വസിക്കുന്നില്ല എന്ന് ഫാഫ് ഡു പ്ലസിസ്

Newsroom

Picsart 24 04 21 19 19 52 913
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നത്തെ കോഹ്ലിയുടെ ഔട്ട് ഔട്ടാണെന്ന് താൻ വിശ്വസിക്കുന്നില്ല എന്ന് ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ്. വിരാട് കോഹ്ലി ഇന്ന് ഒരു ഹൈ ഫുൾടോസിൽ ആയിരുന്നു പുറത്തായത്‌. അത് അരയ്ക്ക് മുകളിൽ ആയിരുന്നു എങ്കിലും കോഹ്ലി ക്രീസിന് പുറത്ത് ആയതിനാൽ ബീമർ ആയി കണക്കാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ കോഹ്ലിയെ ഔട്ട് ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കോഹ്ലി 24 04 21 18 12 35 593

“നിയമങ്ങളാണ് നിയമങ്ങൾ, വിരാടും ഞാനും കരുതിയത് പന്ത് വെയിസ്റ്റിനേക്ക ഉയരത്തിൽ ആണ് എന്നാണ്. അവർ പോപ്പിംഗ് ക്രീസിൽ നിന്നാണ് അളന്നതെന്ന് ഞാൻ ഊഹിക്കുന്നു, ഒരു ടീം അത് ബീമർ ആണെന്ന് കരുതുന്നു, മറ്റേ ടീം അങ്ങനെയല്ല എന്ന് വിശ്വസിക്കുന്നു. ചില സമയങ്ങളിൽ കളി അങ്ങനെയാണ്.” ഫാഫ് മത്സര ശേഷം പറഞ്ഞു.

ഇന്ന് ഔട്ട് ആയ ശേഷം കോഹ്ലി വളരെ രോഷാകുലനായായിരുന്നു കളം വിട്ടത്. ആർ സി ബി ഈ മത്സരത്തിൽ ഒരു റണ്ണിനാണ് പരാജയപ്പെട്ടത്.