ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ സഞ്ജു സാംസണിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഫാഫ് ഡു പ്ലെസി. തുടര്‍ച്ചയായ മൂന്നാം വിജയം തേടി രാജസ്ഥാന് ഇറങ്ങുമ്പോള്‍ സൺറൈസേഴ്സിനെതിരെ നേരിട്ട കനത്ത പരാജയത്തിൽ നിന്ന് തിരിച്ച് വരുവാന്‍ ആണ് ബാംഗ്ലൂര്‍ ലക്ഷ്യം ആക്കുന്നത്.
അനുജ് റാവത്തിന് പകരം രജത് പടിദാര്‍ തിരികെ ടീമിലേക്ക് എത്തുമ്പോള്‍ രണ്ട് മാറ്റങ്ങളാണ് രാജസ്ഥാന് റോയൽസ് നിരയിൽ ഉള്ളത്. കരുൺ നായര്‍ക്ക് പകരം ഡാരിൽ മിച്ചലും ഒബേദ് മക്കോയിക്ക് പകരം കുൽദീപ് സെന്നും ടീമിലേക്ക് എത്തുന്നു.
പത്ത് പോയിന്റാണ് ഇരു ടീമുകളുടെയും കൈയ്യിലുള്ളത്. രാജസ്ഥാന് റോയൽസ് സൺറൈസേഴ്സിന് പിന്നിൽ രണ്ടാം സ്ഥാനത്താണെങ്കിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇത്രയും തന്നെ പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഇന്ന് ജയം നേടിയാൽ ഇരു ടീമുകള്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് എത്തുവാന്‍ സാധ്യതയുണ്ട്.
ഇതിന് മുമ്പ് ഈ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ വിജയം ബാംഗ്ലൂരിനായിരുന്നു. മത്സരത്തിൽ സഞ്ജുവും കൂട്ടരും പിടിമുറുക്കിയെങ്കിലും ദിനേശ് കാര്‍ത്തിക് – ഷഹ്ബാസ് അഹമ്മദ് കൂട്ടുകെട്ട് മത്സരം തട്ടിയെടുക്കുകയായിരുന്നു.
രാജസ്ഥാന് റോയൽസ്: Jos Buttler, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Riyan Parag, Daryl Mitchell, Ravichandran Ashwin, Trent Boult, Kuldeep Sen, Prasidh Krishna, Yuzvendra Chahal
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലുര്‍: Faf du Plessis(c), Virat Kohli, Glenn Maxwell, Suyash Prabhudessai, Rajat Patidar, Shahbaz Ahmed, Dinesh Karthik(w), Harshal Patel, Wanindu Hasaranga, Josh Hazlewood, Mohammed Siraj