വെസ്റ്റ് ഇൻഡീസ് താരം എവിൻ ലെവിസിനെ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലെത്തിച്ചു. രണ്ട് കോടി നൽകിയാണ് ലക്നൗ സൂപ്പർ ജയന്റ്സ് കരീബിയൻ ഓപ്പണറെ ലേലത്തിൽ സ്വന്തമാക്കിയത്. ടി20 സ്പെഷലിസ്റ്റായ ലെവിസ് 5 ടി20 സെഞ്ചുറികൾ അടിച്ച്കൂട്ടിയിട്ടുണ്ട്. പവർപ്ലേയിലെ പവർഫുൾ പെർഫോമൻസുകളാണ് ലെവിസിനെ ടി20 ഫ്രാഞ്ചെസികളുടെ പ്രിയങ്കരനാക്കിയത്. ധാക്ക ഡൈനാമിറ്റ്സ്,രാജസ്ഥാൻ റോയൽസ്,കൊമില വിക്ടോറിയൻസ്, പെഷവാർ സൽമി എനിങ്ങനെ ഒട്ടേറെ ടി20 ടീമുകളിൽ പല ലീഗുകളിലായി കളിച്ചിട്ടുണ്ട്.


![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)





