തോല്‍വിയ്ക്ക് പിന്നാലെ കൊല്‍ക്കത്ത നായകനെ തേടി പിഴയും

Sports Correspondent

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള തോല്‍വിയ്ക്ക് പിന്നാലെ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനെ തേടി പിഴയും. ഇന്നലത്തെ മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റ് കാരണം ആണ് താരത്തിനെതിരെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ പിഴ ചുമത്തിയത്. 12 ലക്ഷത്തിന്റെ പിഴയാണ് വിധിച്ചത്.

ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ ക്യാപ്റ്റന്റെ പിഴ ഇരട്ടിയാകും കൂടാതെ പ്ലേയിംഗ് ഇലവനിലെ ഓരോ അംഗങ്ങള്‍ക്കും ആറ് ലക്ഷം പിഴയും ചുമത്തുന്നതായിരിക്കും.