“ഇംഗ്ലണ്ടിനായി കളിക്കുക എന്നതിനാണ് മുൻഗണന, IPL-ന് അല്ല” – ബട്ലർ

Newsroom

IPL അല്ല രാജ്യത്തിനായി കളിക്കുന്നതിനാണ് താൻ മുൻഗണന നൽകുന്നത് എന്ന് ജോസ് ബട്ലർ. ഐ പി എൽ അവസാന ഘട്ടം ബാക്കിയിരിക്കെ ഇംഗ്ലണ്ട് അവരുടെ താരങ്ങളെ തിരികെ വിളിച്ചത് ശരിയായ തീരുമാനം ആണെന്ന് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ കൂടിയായ ബട്ലർ പറഞ്ഞു.

IPL 24 04 17 21 50 29 849

“ഒരു ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയിൽ, ഇംഗ്ലണ്ടിനായി കളിക്കുക എന്നതാണ് എൻ്റെ പ്രധാന മുൻഗണന,” ബട്ട്‌ലർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഐപിഎല്ലിന്റെ ഫിക്സ്ചർ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരയുമായി കൂട്ടിമുട്ടരുത്. ഫിക്സ്ചർ അതുപോലെ ഒരുക്കണം. എൻ്റെ വ്യക്തിപരമായ അഭിപ്രായം അതാണ്. ഈ മത്സരങ്ങൾ വളരെക്കാലം മുമ്പെ ഉള്ളതാണ്. തീർച്ചയായും, ഒരു ലോകകപ്പ് അടുത്തിരിജ്കെ രാജ്യത്തിന് തന്നെയാണ് നിങ്ങളുടെ ഒന്നാം നമ്പർ മുൻഗണന. ഇംഗ്ലണ്ടിനായി കളിക്കുന്നതും ഇംഗ്ലണ്ടിനായി നല്ല പ്രകടനം നടത്തുന്നതും ആണ് ഇപ്പോഴുള്ള ലക്ഷ്യം”
അദ്ദേഹം കൂട്ടിച്ചേർത്തു.